കൊവിഡിനെ തുടര്‍ന്ന് മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കുന്നതിനുള്ള തുക ധനകാര്യസ്ഥാപനങ്ങള്‍ നവംബര്‍ 5ഓടെ വായ്‌പെടുത്തവരുടെ അക്കൗണ്ടില്‍ വരവു വെയ്ക്കും. മൊറട്ടോറിയം കാലയളവിലെ പലിശയ്ക്കു മേലുള്ള പലിശയാകും വരവു വെയ്ക്കുക.
രണ്ടുകോടി രൂപവരെയുള്ള വായ്പകള്‍ക്കാണ് ഇത് ബാധകം.
എക്‌സ് ഗ്രേഷ്യയെന്ന പേരിലാണ് സര്‍ക്കാര്‍ ഈ തുക അനുവദിക്കുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലെ കൂട്ടിപലിശയാണ് വായ്പ കൊടുത്ത സ്ഥാപനങ്ങള്‍ വഴി ഉപഭോക്താവിലെത്തുക. ഈ തുക വായ്പ അക്കൗണ്ടിലേക്ക് ചേര്‍ക്കും. ദീപാവലിക്കു മുമ്പ് ആനുകൂല്യം നല്‍കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പെട്ടെന്ന് തീരുമാനമുണ്ടായത്. ഈ തുക ഡിസംബര്‍ 15ഓടെ വായ്പാദാതാക്കള്‍ക്ക് സര്‍ക്കാര്‍ കൈമാറും