മെഡിക്കല്‍ കോളേജ് പി.പി യൂണിറ്റിന്റെ സീലിംങ്ങ് അടര്‍ന്ന് വീണു
വയനാട് മെഡിക്കല്‍ കോളേജ് പി.പി യൂണിറ്റിന്റെ സീലിംങ്ങ് ഇന്ന് ഉച്ചയോടെയാണ് തകര്‍ന്ന് വീണത്.വാക്‌സിനും മറ്റും എടുക്കാന്‍ വന്നവരടക്കമുള്ളവരുടെ മേല്‍ സീലിംങ്ങ് വീണു ചിലര്‍ക്ക് നിസ്സാര പരിക്കേറ്റു.നിലവിലുള്ള സീലിംങ്ങും ഏത് സമയത്തും താഴേക്ക് വീഴാവുന്ന അവസ്ഥയിലാണ്.കോവിഡ് വാക്‌സിന്‍ യൂണിറ്റ്, കുട്ടികളുടെ ഇമ്മ്യൂണൈസേഷന്‍, പബ്ലിക്ക് ഹെല്‍ത്ത് പ്രോഗ്രാം, തുടങ്ങിയവ പ്രവര്‍ത്തിക്കുന്നത് പി.പി.യൂണിറ്റിലാണ്.ജില്ലാ ആസ്പത്രി സൂപ്രണ്ട് ഓഫീസിന് മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പി.പി.യൂണിറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നപഴയ കെട്ടിടത്തിലേക്ക് നാല് മാസം മുന്‍പാണ് പ്രവര്‍ത്തനം തുടങ്ങിയത്.
ജില്ലാ ആസ്പത്രി സൂപ്രണ്ട് ഓഫീസിന് മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പി.പി.യൂണിറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നപഴയ കെട്ടിടത്തിലേക്ക് നാല് മാസം മുന്‍പാണ് പ്രവര്‍ത്തനം തുടങ്ങിയത്.
നേരത്തേ പി.പി.യൂണിറ്റ് പ്രവര്‍ത്തിച്ച ആസ്പത്രി സൂപ്രണ്ട് ഓഫീസിന്റെ മുകള്‍നിലയില്‍ എയ്ഡ്‌സ് ട്രീറ്റ്‌മെന്റ് സെന്റര്‍ ആണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.കാല പഴക്കമുള്ളകെട്ടിടത്തിലേക്ക് പി.പി.യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയത് ഏറെ പ്രതിഷേധത്തിന്നിടയാക്കിയിരുന്നു.പി.പി.യൂണിറ്റിലെ അപാകതകള്‍ ഉടനടി പരിഹാരം കാണുകയും, അവിടെ എത്തുന്നവര്‍ക്കുള്ള സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ഇവിടെയെത്തുന്നത് രോഗികളുടെ ആവശ്യം.