ചെതലയം ആറാംമൈല്‍ പ്രദേശത്ത് കാട്ടാനശല്യം വര്‍ദ്ധിക്കുമ്പോളും കുറിച്യാട് റെയിഞ്ച് ഓഫീസറെ നിയമിക്കാന്‍ നടപടിയില്ല. കഴിഞ്ഞ എട്ടുമാസമായി ഇവിടെ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ ആറ് കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്.മൂന്ന് മാസമായി ചെതലയം,പുകലമാളം,ഏഴിചാല്‍കുന്ന്,പടിപ്പുര,ആറാംമൈല്‍, വളാഞ്ചേരികുന്ന് എന്നിവിടങ്ങളില്‍ കാട്ടാന കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി സൈ്വര്യവിഹാരം നടത്തുകയാണ്.
ഇതില്‍ ആറാംമൈലില്‍ മാത്രം കഴിഞ്ഞ നാല് ദിവസമായി സന്ധ്യമയങ്ങിയാല്‍ കാട്ടന കൃഷിയിടത്തിലാണ്. ഡോ. സുരേന്ദ്രമോഹന്‍, മനോജ് തക്കേടത്ത്, ശശിമംഗലത്ത് ഉണ്ണികൃഷ്ണന്‍, പങ്കജാക്ഷി, ബിനു തുടങ്ങിയവരുടെ കൃഷിയിടത്തില്‍ വ്യാപക കൃഷിനാശമാണ് നാലുദിവസം കൊണ്ട് കാട്ടാന വരുത്തിവെച്ചിരിക്കുന്നത്. ഇത്തരത്തില്‍ കാട്ടാനശല്യം രൂക്ഷമായിട്ടും കുറിച്യാട് റെയിഞ്ച് ഓഫീസില്‍ കഴിഞ്ഞ എട്ടുമാസമായി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെയുണ്ടായിരുന്ന ഓഫീസറെ ആര്‍ ആര്‍ ടി ഓഫീസറായി നിയമിച്ചതിനുശേഷം ഈ ഒഴിവിലേക്ക് ഇതുവരെ ആരെയും പോസ്റ്റുചെയ്തിട്ടില്ല. നിലവില്‍ സുല്‍്ത്താന്‍ബത്തേരി റെയിഞ്ചോഫീസര്‍ക്കാണ് ചുമതല. അതുകൊണ്ടുതന്നെ കാട്ടാനശല്യമുണ്ടാകുമ്പോള്‍ ആരോട് പറയണമെന്ന ആശങ്കയില്‍കൂടിയാണ് കര്‍ഷക ജനത. കാട്ടാന പ്രതിരോധത്തിന് വനംവകുപ്പ് കൃത്യമായി ഇടപെടത്താത്തും കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. എത്രയും പെട്ടന്ന് കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നും റെയിഞ്ച് ഓഫീസറെ നിയമിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.