കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്ക് സൈഡ് വീലോടുകൂടിയ സ്‌കൂട്ടര്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് വിതരണോദ്ഘാടനം പ്രസിഡന്റ് നസീമ ടീച്ചര്‍ നിര്‍വഹിച്ചു.15 ലക്ഷം രൂപ വാകയിരുത്തി 14 ഭിന്നശേഷിക്കാര്‍ക്ക് പദ്ധതി ആനുകൂല്യം ലഭ്യമായത്. വൈസ് പ്രസിഡന്റ് പി. കെ. അബ്ദുറഹിമാന്‍ അധ്യക്ഷനായിരുന്നു.തുടര്‍ വര്‍ഷങ്ങളില്‍ ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ ധന സഹായം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിച് നടപ്പിലാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
തുടര്‍ വര്‍ഷങ്ങളില്‍ ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ ധന സഹായം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിച് നടപ്പിലാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് പി. കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ക്ഷേമ കാര്യ സമിതി ചെയര്‍ പേര്‍സണ്‍ അസ്മ കെ. കെ, വികസന കാര്യ ചെയര്‍ പേഴ്‌സണ്‍ ചന്ദ്രിക കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ ആയ അരുണ്‍ ദേവ്, ഫൗസിയ ബഷീര്‍, ജോസ് പാറപ്പുറം, ഷിബു പോള്‍, അയിഷാബി, സി. രാഘവന്‍, സെക്രട്ടറി സിറിയക് ടി കുരിയക്കോസ്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സലീം മേമന സംസാരിച്ചു.