കെഎസ്ആര്‍ടിസിക്ക് ആശ്വാസമായി 20 കോടി; ഇന്നു മുതല്‍ സര്‍വീസ് പഴയപടി

0

താല്‍ക്കാലിക ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 20 കോടി. തുക അക്കൗണ്ടില്‍ ലഭിച്ചതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് (ഐഒസി) നല്‍കാനുണ്ടായിരുന്ന 15 കോടി രൂപ കുടിശിക കെഎസ്ആര്‍ടിസി അടച്ചു തീര്‍ത്തു. ഇന്നു മുതല്‍ സര്‍വീസുകള്‍ പഴയപടി നടത്തും.
ജൂലൈയിലെ ശമ്പള വിതരണവും ഭാഗികമായി തുടങ്ങി. തൂപ്പുകാര്‍ ഉള്‍പ്പെടെ കരാര്‍ ജീവനക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ ശമ്പളം നല്‍കിയത്. സര്‍ക്കാര്‍ സഹായം ഉറപ്പായതോടെ സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നത് കെഎസ്ആര്‍ടിസി നിര്‍ത്തിയിരുന്നു.
നേരത്തെ 123 കോടി രൂപയുടെ സഹായ അഭ്യര്‍ഥനയാണ് കെഎസ്ആര്‍ടിസി നല്‍കിയത്. ഇതു പിന്‍വലിച്ച് 103 കോടി രൂപയുടെ പുതിയ അപേക്ഷ സമര്‍പ്പിച്ചു. ഇതില്‍ 50 കോടി നിലവിലെ ഓവര്‍ഡ്രാഫ്റ്റ് അടച്ചു തീര്‍ക്കാനും 3 കോടി രൂപ ഇതുവരെയുള്ള ഓവര്‍ഡ്രാഫ്റ്റിന്റെ പലിശ കൊടുക്കാനും 50 കോടി രൂപ ജൂലൈയിലെ ശമ്പള വിതരണത്തിനുമാണ് ആവശ്യപ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!