സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്. ആറ് ഡോക്ടര്‍മാര്‍ക്കടക്കമാണ് കൊവിഡ് സ്ഥിരികരിച്ചിരിക്കുന്നത്.ആറ് ഡോക്ടര്‍മാര്‍,ഓ പി,ലാബ്,ബ്ലഡ് ബാങ്കിലടക്കമുള്ള സ്റ്റാഫുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇത് ഈ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളെ ഭാഗികമായി ബാധിച്ചിട്ടുണ്ട്.കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ സഹകരിക്കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ദിനംപ്രതി ആയിരക്കണക്കിന് രോഗികളെത്തുന്ന താലൂക്ക് ആശുപത്രിയിലെ പത്ത് ആരോഗ്യ പ്രര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറ് ഡോക്ടര്‍മാര്‍, ഓ പി, ലാബ്, ബ്ലഡ് ബാങ്ക് അടക്കമുള്ള സ്റ്റാഫുകള്‍ക്കാണ് രോഗം സ്ഥിരീകരി്ച്ചത്. ഇത് ഈ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളെ ഭാഗികമായി ബാധിച്ചിട്ടുണ്ട്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റാനും സാധ്യതയുണ്ട്. അതേസമയം നിലവില്‍ ഏഴുദിവസമായി ക്വാറന്റൈന്‍ കാലവധി കുറച്ചതിനാല്‍ ജീവനക്കാരുടെ എണ്ണം കുറയുന്നത് ആശുപത്രി പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുതുടങ്ങിയിട്ടില്ല. അതേസമയം കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ സഹകരിക്കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.