കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്: ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം പദ്ധതി

0

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംസ്ഥാനത്താകെ ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം പദ്ധതി നടപ്പാക്കും. 25,000 മുതല്‍ 25 ലക്ഷം രൂപ വരെ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് 35 ശതമാനം വരെ സബ്സിഡി പദ്ധതിയില്‍ നല്‍കും. താല്പര്യമുള്ളവര്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2471696, 9961474157.

കൊവിഡ് മഹാമാരിക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് വ്യവസായ സംരംഭകരാകാനും തൊഴില്‍ ദാതാവാകാനും സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്. ഇതു പ്രകാരം പദ്ധതി തുകയുടെ 95 ശതമാനം വരെ ബാങ്ക് വായ്പയും 35 ശതമാനം വരെ സബ്സിഡിയും ലഭിക്കും. എസ്.സി, എസ്.ടി വിഭാഗം സംരംഭകര്‍ക്ക് 40 ശതമാനം സബ്സിഡി ലഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!