ബത്തേരി ടൗണില്‍ തെരുവുനായ ശല്യം രൂക്ഷം.

0

 

സുല്‍ത്താന്‍ ബത്തേരി ടൗണിലും സമപീപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. ഇന്നുപുലര്‍ച്ചെ മാനിക്കുനി മംഗലശേരി നൗഷാദിന്റെ വളര്‍ത്തുമുയലുകളെ തെരുവുനായ കൊന്നു.പശുക്കിടാവിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. തെരുവുനായ ശല്യത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ ശ്രമിക്കണമെന്ന് ആവശ്യമുയരുന്നു.നാലടി ഉയരത്തില്‍ സ്ഥാപിച്ചിരുന്ന കൂട് പൊളിച്ചാണ് കൂട്ടമായെത്തിയ തെരുവുനായക്കള്‍ മുയലുകളെ കൊന്നത്.
.
സുല്‍ത്താന്‍ ബത്തേരി ടൗണിലും പരിസരങ്ങളിലുമാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്. നാലടി ഉയരത്തില്‍ സ്ഥാപിച്ചിരുന്ന കൂട് പൊളിച്ചാണ് കൂട്ടമായെത്തിയ തെരുവുനായക്കള്‍ മുയലുകളെ കൊന്നതെന്നും നൗഷാദ് പറഞ്ഞു. ബത്തേരി ടൗണിലും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് തെരുവുനായക്കളുടെ കടിയേറ്റ സംഭവവും അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തെരുവുനായ ശല്യത്തിന് പരിഹാരം കാണാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!