വയനാട് വിഷന്‍ മേപ്പാടി ലേഖകന്‍ സി.കെ ചന്ദ്രന്റെ പേരില്‍ പോലീസ് കേസെടുത്തത് മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി.ജോലിയുടെ ഭാഗമായി അദ്ദേഹം കോട്ടപ്പടി വില്ലേജ് ഓഫീസിലെത്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്ന പേരില്‍ പോലീസ് കള്ളക്കേസെടുത്തത് അപലപനീയമാണെന്നും,അടിസ്ഥാന രഹിതമായ പരാതിയില്‍ പോലീസ് എടുത്ത കള്ളക്കേസ് ഉടന്‍ പിന്‍വലിക്കണമെന്നും അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി പറഞ്ഞു.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പത്രപ്രവര്‍ത്തക അസോസിയേഷന്‍ പരാതി നല്‍കും. പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അരുണ്‍ വിന്‍സന്റ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, റാഷിദ് മുഹമ്മദ്, ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ കാവുഞ്ചോല, വൈസ് പ്രസിഡന്റ് റസാക്ക് സി. പച്ചിലക്കാട്, സൂര്യ സുരേഷ്ബാബു, ജോയിന്റ് സെക്രട്ടറി സുമി മധു ട്രഷറര്‍ സാദിഖ് പനമരം എന്നിവര്‍ സംസാരിച്ചു.