ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ മുതല്‍ 29 വരെ

0

 

ജില്ലാ ഒളിമ്പിക്സിന്റെ ഭാഗമായി ഒളിമ്പിക്സ് അസോസിയേഷനും ഡയനാക്ലബ്ബ് അമ്പലവയലും നടത്തുന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ മുതല്‍ 29 വരെ നടക്കും. അമ്പലവയല്‍ ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 4 മണിക്ക് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ പ്രമുഖ 10 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. ടൂര്‍ണ്ണമെന്റിന്റെ ഉല്‍ഘാടനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാര്‍ നിര്‍വ്വഹിക്കും.

ഉദ്ഘാടന മത്സരത്തില്‍ എ എഫ്സി അമ്പലവയല്‍- ഡബ്ല്യുഎംഒ മുട്ടിലുമാണ് ഏറ്റുമുട്ടുക എന്നുമാണ് ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!