മാനന്തവാടി ഉള്‍പ്പെടെ നാലു മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

0

നേരത്തെ പ്രഖ്യാപിച്ച മാനന്തവാടിയില്‍ മണികണ്ഠന്‍ പിന്മാറിയ സാഹചര്യത്തില്‍ മുകുന്ദന്‍ പള്ളിയറ മത്സരിക്കും.കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ തന്നെ മത്സരിക്കും. കൊല്ലത്ത് എം സുനിലും കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീറും മത്സരിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യം പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയുടെ പേര് ബിജെപി ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെ കഴക്കൂട്ടത്ത് തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സീറ്റ് നല്‍കാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചത്. ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ വിജയ സാധ്യത മാത്രമാണ് പരിഗണിച്ചതെന്നും ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.
ഇക്കുറി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന തീരുമാനത്തിലായിരുന്നു ശോഭ സുരേന്ദ്രന്‍. എന്നാല്‍ പിണറായി മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയായിരുന്ന കടകംപളളി സുരേന്ദ്രനെതിരേ മത്സരിക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു. വിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുത്ത് വിശ്വാസികളെ വേദനിപ്പിച്ച വ്യക്തിയാണ് കടകംപളളി സുരേന്ദ്രനെന്നും അങ്ങനുളള ഒരാള്‍ക്കെതിരേ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ശബരിമല പ്രശ്‌നത്തില്‍ ഊന്നി കഴക്കൂട്ടത്ത് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം. ശോഭാ സുരേന്ദ്രന്റെ വരവോടെ ശക്തമായ ത്രികോണ പോരിനാണ് കഴക്കൂട്ടത്ത് കളമൊരുങ്ങുന്നത്. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ എസ് എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തില്‍ സജീവമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!