ക്യാന്‍സര്‍ രോഗികളില്ലാത്ത മീനങ്ങാടി 19 വാര്‍ഡുകളിലും സര്‍വ്വേ

0

ക്യാന്‍സര്‍ രോഗികളില്ലാത്ത മീനങ്ങാടി എന്ന ലക്ഷ്യവുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്.കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.പഞ്ചായത്തിലെ 19 വാര്‍ഡുകളിലും സര്‍വ്വേ നടത്തിയാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്.ആരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാവുന്ന ക്യാന്‍സര്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി രോഗത്തെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യവുമായാണ് മീനങ്ങാടി ഗ്രാമപഞ്ചായത്തും, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും സംയുക്തമായി പദ്ധതി ആവിഷ്‌കരിച്ചത്.

സമീപകാലത്തായി ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ദിച്ച് വരുന്ന സാഹചര്യത്തിലാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്റെയും, മെഡിക്കല്‍ ഓഫീസര്‍ കുഞ്ഞിക്കണ്ണന്റെയും നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അനായാസം ചികില്‍സിച്ച് മാറ്റാവുന്ന ക്യാന്‍സറുകളാണ് അധികവും കണ്ടു വരുന്നത്.തുടക്കത്തിലെ ചികില്‍സ നല്‍കുക,മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, ക്യാന്‍സര്‍ രോഗം പിടിപെടാനുള്ള സാഹചര്യത്തെ മനസ്സിലാക്കി പ്രവര്‍ത്തിക്കുക തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.

രോഗനിര്‍ണ്ണയത്തിനായി പഞ്ചായത്തിലെ 19 വാര്‍ഡുകളിലും സര്‍വ്വേ നടത്തിയിരുന്നു.പരിശീലനം നല്‍കിയ വളണ്ടിയര്‍മാരുടെ സഹായത്തോടെയാണ് ചോദ്യ രൂപത്തിലുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയത് .സര്‍വ്വെയില്‍ നിന്നും 531 പേരെയാണ് കണ്ടെത്തിയിട്ടുള്ളത് .ക്യാന്‍സര്‍ സംശയിക്കാവുന്ന ഏതെങ്കിലും ലക്ഷണമുളളവരെ വിദഗ്ദ ഡോകടര്‍മാരുടെ നേതൃത്വത്തില്‍ മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഹകരണത്തില്‍ സ്‌ക്രീനിംഗിന് വിധേയമാക്കുന്ന രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്. സ്‌ക്രീനിംഗിന് ശേഷം രോഗസാധ്യത കണ്ടെത്തുന്നവര്‍ക്ക് ഫെബ്രുവരിയില്‍ നടത്താനുദ്ദേശിക്കുന്ന മെഗാ ക്യാമ്പിലൂടെ രോഗനിര്‍ണ്ണയവും തുടര്‍ ചികില്‍സയും ഉറപ്പാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!