വാഹന നികുതി കുടിശികയ്ക്ക് തവണകള്‍ അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് പ്രതിസന്ധി, ഇന്ധന വില വര്‍ധന തുടങ്ങിയ കാരണങ്ങളാല്‍ വാഹന മേഖല നേരിടുന്ന പ്രതിസന്ധിമൂലം നികുതി അടയ്ക്കാനാവാത്ത സാഹചര്യം പരിഗണിച്ചാണ് നികുതി കുടിശികയ്ക്ക് സര്‍ക്കാര്‍ തവണകള്‍ അനുവദിച്ചത്. വ്യക്തിഗത അപേക്ഷകളിന്മേലാണ് ഇത് അനുവദിച്ചിരുന്നത്.എന്നാല്‍ തവണകള്‍ കൃത്യമായി അടയ്ക്കാതെ വീണ്ടും തവണകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.
സര്‍ക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം കൃത്യമായി ലഭിക്കാത്ത സാഹചര്യം പരിഗണിച്ചാണ് നടപടി. ഇനിമുതല്‍ വാഹനനികുതി കുടിശികയ്ക്ക് അനുവദിക്കുന്ന തവണകളില്‍ മുടക്കം വരുത്തിയാല്‍ വീണ്ടും തവണകള്‍ അനുവദിക്കില്ലെന്നും ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു