പനമരത്ത് വെയ്‌വ്‌സ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0

പനമരം എല്‍ എഫ് യുപി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സും വെയ്വ്‌സ് ചാരിറ്റബിള്‍ സൊസൈറ്റിയും സയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.മാനന്തവാടി എല്‍ എഫ് യു.പി സ്‌കൂളില്‍ നടത്തിയ ക്യാമ്പ് ഡി എം ഒ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് എം പി ശശികുമാര്‍ അദ്ധ്യക്ഷനായി.വെയ്്വസ് ചെയര്‍മാന്‍ കെ എം ഷിനോജ്, ജനറല്‍ കണ്‍വീനര്‍ കെ പി മുരളീധരന്‍, എല്‍ എഫ് യു പി സ്‌കൂള്‍ എച്ച് എം സി.റോഷ്‌ന , നഗരസഭാ കൗണ്‍സിലര്‍ ബി. ഡി.അരുണ്‍കുമാര്‍ , സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ പ്രസിഡന്റ് ജോസ് പുന്നക്കുഴി, ഷൈനി മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.

വനിതകള്‍ അടക്കം നിരവധി ആളുകള്‍ രക്തം നല്‍കി.ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. ബിനിജ മെറിന്‍, ഡോ.എം. കെ. അനുപ്രിയ, സ്റ്റാഫ് നഴ്‌സ് ലിസാമ്മ, സിബി മാത്യു, കെ.പി. മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.വിദ്യാര്‍ത്ഥികള്‍അടക്കം നിരവധി ആളുകള്‍ രക്തം നല്‍കി. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. ബിനിജ മെറിന്‍, ഡോ.എം. കെ. അനുപ്രിയ, സ്റ്റാഫ് നഴ്‌സ് മാരായ ലിസാമ്മ, കെ അസ്മത്ത്, ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ സിബി മാത്യു,എസ് വിഅമ്പിന്‍, കെ ടി സുനിത , കെ.പി. മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!