അപകട ഭീഷണിയായി വീട്ടുമുറ്റത്തെ കിണര്‍; കുലുക്കമില്ലാതെ അധികൃതര്‍

0

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് അരിവാരത്തെ വെള്ളി എന്ന ആദിവാസി വൃദ്ധന്റെ വീടിനു മുമ്പിലുള്ള കിണറാണ് അപകടഭീഷണി ഉയര്‍ത്തുന്നത്്. ആള്‍മറയോ, റിംഗോ ഇല്ലാതെ അപകടാവസ്ഥയിലാണ് കിണര്‍. രുക്ഷമായ കുടിവെള്ള ക്ഷാമത്താല്‍ 10 വര്‍ഷം മുമ്പ് വെള്ളിയുടെ കുടുംബം സ്വന്തമായി കുഴിച്ച കിണറാണിത്. തന്റെ കയ്യിലുള്ള പണം പരാമാവധി ഉപയോഗിച്ച് കുഴിച്ച കിണറിന് ആള്‍മറ കെട്ടാനോ റിംഗ് ഇറക്കാനോ വെള്ളിക്ക് കഴിഞ്ഞില്ല.

അതുകൊണ്ടുതന്നെ കിണറിപ്പോള്‍ ഉപയോഗശൂന്യമായിരിക്കുകയാണ്. അതിലുപരി ആള്‍മറയില്ലാത്തനിനാല്‍ കുടുംബത്തിന് അപകടഭീഷണിയുമായിരിക്കുകയാണ്. വെള്ളിയും രണ്ടുമക്കളും അവരുടെ മക്കളുമായി ഏഴ് അംഗങ്ങള്‍ അടങ്ങുന്ന ഈ കുടുംബത്തില്‍ വിദ്യാര്‍ത്ഥികളായ ചെറിയ കുട്ടികളുമുണ്ട്. കിണറിന് ആള്‍മറയില്ലാത്തതിനാല്‍ ഭീതിയോടെയാണ് വെള്ളിയും കുടുംബവും ഇപ്പോള്‍ കഴിയുന്നത്.

നിരവധി തവണ നിവേദനങ്ങളും പരാതികളും പഞ്ചായത്തിലും ട്രൈബല്‍ ഡിപ്പാര്‍ട്ടിലും കൊടുത്തെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പൊളിഞ്ഞുവീഴാറായ വീട്ടിലാണ് വെള്ളിയും കുടുംബവും താമസിക്കുന്നത് അപകടാവസ്ത്തയിലുള്ള വെള്ളിയുടെ കിണര്‍ ആവശ്യമായ ഫണ്ട് അനുവദിച്ചു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി കിണറിന് ആള്‍മറ കെട്ടുകയും റിംഗ് ഇറക്കുകയും ചെയ്ത് തങ്ങളുടെ കുടുംബത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ബന്ധപ്പെട്ടവരോട് ഇവര്‍ ആവശ്യപ്പെടുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!