തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് ; ഒന്നാമത് പി ബാലചന്ദ്രൻ
തൃശൂരിൽ ലീഡ് നില മാറിമറിയുന്നു. ഇത്ര നേരവും മുന്നിൽ നിന്നിരുന്ന എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി പി ബാലചന്ദ്രനാണ് ഇപ്പോൾ ഒന്നാമത് നിൽക്കുന്നത്. 200 വോട്ടുകളുടെ ലീഡാണ് ഇപ്പോൾ അദ്ദേഹത്തിനുള്ളത്. യുഡിഎഫിൻ്റെ പത്മജ വേണുഗോപാലാണ് രണ്ടാമത്. അതേസമയം,ചാലക്കുടിയിൽ ഡെന്നിസ് കെ ആൻ്റണിയെ പിന്തള്ളി യുഡിഎഫിൻ്റെ സനീഷ് കുമാർ ജോസഫ് മുന്നിലെത്തി.
ചേലക്കരയിൽ എൽഡിഎഫിൻ്റെ കെ രാധാകൃഷ്ണൻ വിജയിച്ചു. 27396 വോട്ടുകൾക്കാണ് രാധാകൃഷ്ണൻ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി സിസി ശ്രീകുമാറാണ് രണ്ടാമത്. എൻഡിഎ സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട് മൂന്നാം സ്ഥാനത്താണ്.