രണ്ടാഴ്ചക്കുള്ളില്‍ ടൂറിസ്റ്റ് ബസുകള്‍ പരിശോധിക്കും,സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി കൂട്ടിയത് പുനരാലോചിക്കും-മന്ത്രി ആന്റണി രാജു

0

സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളില്‍ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു . ഓരോ വാഹനത്തിന് പിന്നാലെയും പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. 368 എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരെ മാത്രമാണ് ഉള്ളത് . എല്ലാ വാഹനങ്ങളെയും പെട്ടെന്ന് നിയന്ത്രിക്കാനും കഴിയില്ല. അതുകൊണ്ട് പടിപടിയായി പരിശോധന വ്യാപകമാക്കും.സ്പീഡ് ഗവര്‍ണര്‍ നടപടി കര്‍ശനമാക്കും.സ്പീഡ് ഗവര്‍ണര്‍ അഴിച്ചു മാറ്റുന്ന സംഭവങ്ങള്‍ ഉണ്ട്. ഡീലര്‍മാരുടെ സഹായവും ഉണ്ട് അവര്‍ക്ക്. അവരുടെ പങ്ക് സംശയിക്കണം. ഡീലര്‍മാരുടെ ഷോറൂം പരിശോധിക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ എടുക്കും. ജിപിഎസ് പരമാവധി എടുപ്പിക്കും . ഇല്ലെങ്കില്‍ ടെസ്റ്റിന് വന്നാല്‍ ടെസ്റ്റ് എടുത്തു കൊടുക്കില്ല. നിലവാരം ഇല്ലാത്ത ജിപിഎസ് നല്‍കുന്നവര്‍ക്ക് എതിരെ നടപടി എടുക്കും.മോട്ടോര്‍ വാഹന നിയമങ്ങള്‍ കേന്ദ്ര നിയമങ്ങള്‍ ആണ് . പിഴ വളരെ കുറവാണ് . നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍പെടുത്തി നടപടികളെടുത്തു . പക്ഷെ ബസ് ഉടമകള്‍ കോടതിയില്‍ പോയി . അതുകൊണ്ട് മറ്റു നടപടികള്‍ സാധ്യമാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.കെ സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി ഇപ്പോള്‍ 110 കിലോമീറ്റര്‍ ആണ് . ഇത് നിയമങ്ങള്‍ക്ക് എതിരാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!