പടിഞ്ഞാറത്തറയില്‍ നാലംഗ മാവോയിസ്റ്റ് സംഘം
പടിഞ്ഞാറത്തറ കുറ്റിയാംവയലില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തി. പ്രദേശത്തെ ഒരു റിസോര്‍ട്ടിന്റെ പണിക്കായെത്തിയ തമിഴ്നാട് സ്വദേശികളായ തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടിലാണ് 2 സ്ത്രീകളും, 2 പുരുഷന്‍മാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോയിസ്റ്റ് സംഘമെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ഇന്നലെ വൈകുന്നേരം ആറേമുക്കാലിനാണ് സംഭവം. തൊഴിലാളികളില്‍ നിന്നും അരിയും കുറച്ച് പലചരക്ക് സാധനങ്ങളും വാങ്ങിയ ശേഷം പെട്ടെന്ന് തന്നെ സംഘം തിരിച്ചു പോയതായും പറയുന്നു. സംഭവത്തെ തുടര്‍ന്ന് പടിഞ്ഞാറത്ത പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
2 വര്‍ഷം മുമ്പ് പടിഞ്ഞാറത്തറ ബാണാസുര വനം മേഖലയില്‍ നടന്ന വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടതിന് ശേഷം ഈ ഭാഗത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായിരുന്നു