എന്‍ ഡി അപ്പച്ചനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്

0

 

ഡി.സി.സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഡി സി സി പ്രസിഡന്റ് ജാതി അധിക്ഷേപം നടത്തിയതിന് തെളിവുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വെളിപ്പെടുത്തി. പ്രസിഡന്റിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും,ആദിവാസി യുവതിക്ക് നീതികിട്ടണമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ എറമ്പയില്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അധിക്ഷേപം നേരിട്ടത് യൂത്ത് കോണ്‍ഗ്രസ് നേതാവായ ആദിവാസി യുവതിയാണെന്നും യൂത്ത് കോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തില്‍ യോഗത്തില്‍ പങ്കെടുത്തവര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ല ജെനറല്‍ സെക്രട്ടറി മുസ്തഫ എറമ്പയിന്‍ പറഞ്ഞു. മഹിളാകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ഡി സി സി ജനറല്‍ സെക്രട്ടറിയും സാക്ഷികളാണെന്നും, ഇതില്‍ വാസ്തവമുണ്ടെന്നും മുതിര്‍ന്ന നേതാക്കളെല്ലാം അപ്പച്ചനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും മുസ്തഫ എറമ്പയില്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിക്കടക്കം പരാതി നല്‍കിയിട്ടും നടപടികളൊന്നും സ്വീകരിക്കില്ലെന്നും, എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും മുസ്തഫ എറമ്പയില്‍ പറഞ്ഞു.അതേസമയം വയനാട് ഡി സി സി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍ ജാതിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവതി പരാതി നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!