മാനന്തവാടിയില്‍ കക്കൂസ് മാലിന്യം ഓടയിലേക്കൊഴുക്കിയ സംഭവത്തില്‍ കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മാനന്തവാടി നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി.കക്കൂസ് മാലിന്യം ഓടയിലൊഴുക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മാലിന്യം എവിടെ നിന്ന് എത്തുന്നുവെന്ന് കണ്ടെത്താന്‍ നഗരസഭ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തിയതായും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെന്നും ചെയര്‍പേഴ്‌സണ്‍.
മാനന്തവാടി നഗരത്തിലെ വളളിയൂര്‍ക്കാവ് റോഡില്‍ ഗുഡ്‌സ് ഓട്ടോ സ്റ്റാന്റിന് സമീപത്തുള്ള ഓടയിലേക്കാണ് കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നത്. ഇത് സംബദ്ധിച്ച് കഴിഞ്ഞ ദിവസം വയനാട് വിഷന്‍ വാര്‍ത്ത ചെയ്തിരുന്നു.സമീപത്തെ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍മാരും കാല്‍ നടയാത്രക്കാരുമെല്ലാം മൂക്ക് പൊത്തി വേണം ഇത് വഴി കടന്നുപോകാന്‍.
പ്രദേശത്തെ സ്ഥാപനങ്ങളില്‍ നിന്നുള്ള പൈപ്പുകള്‍ ഓടയിലേക്ക് നീട്ടിയിടുന്ന അവസ്ഥയാണ് ഉള്ളത്.പരാതിയെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എത്തി ഇത്തരം പൈപ്പുകള്‍ ബ്ലോക്ക് ചെയ്യുകയുമുണ്ടായി.എവിടെ നിന്നാണ് കക്കുസ് മാലിന്യങ്ങള്‍ ഓടയിലേക്ക് ഒഴുകുന്നതെന്ന് കണ്ടുപിടിക്കാന്‍ നഗരസഭ ആരോഗ്യ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കുറ്റകാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി പറഞ്ഞു