ടി വി ഇല്ലാതെ 12 ശതമാനം കുട്ടികള്‍, 40 ശതമാനം പേര്‍ക്കും വേഗതയില്ലാത്ത ഇന്റര്‍നെറ്റെന്ന് പരിഷത്തിന്റെ പഠനം

0

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം അപ്രാപ്യമായിട്ടുള്ള ഒരു വലിയ വിഭാഗം ഇനിയുമുണ്ടെന്നാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സര്‍വേ ഫലങ്ങള്‍ പറയുന്നത്. ഇത് സംമ്പന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമിതി സമര്‍പ്പിച്ചു. സര്‍വ്വേ ഫലങ്ങള്‍ പ്രകാരം ടിവി ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 12 ശതമാനം കുട്ടകള്‍ക്കാണ് പഠനം സാധ്യമാകാത്തത്.

എട്ട് ശതമാനത്തിനാണ് ഫോണ്‍ ലഭ്യമല്ലാത്തത് മുലം പഠനം നിഷേധിക്കപ്പെടുന്നത്.സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് 40 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനം അപ്രാപ്യമാക്കുന്നത്. ക്ലാസുകള്‍ കണ്ട് മനസ്സിലാക്കുന്നതില്‍ ഒരു വിഷയത്തിലും പ്രയാസമില്ലെന്ന് രേഖപ്പെടുത്തിയത് വളരെ കുറച്ച് ശതമാനം മാത്രമാണ്. കുടുതലായും സോഷ്യല്‍ സയന്‍സ്, ശാസ്ത്രം, ഇംഗ്ലീഷ്, ഗണിതം എന്നിങ്ങനെയാണ് വിദ്യാര്‍ത്ഥികള്‍ പ്രയാസം നേരിടുന്ന വിഷയങ്ങള്‍.ക്ലാസുകളുടെ വേഗവും നോട്ട് കുറിച്ചെടുക്കാനുള്ള പ്രയാസവുമാണ് വിദ്യര്‍ത്ഥികളും കുടുംബങ്ങളും ചൂണ്ടി കാണിക്കുന്ന മറ്റു പ്രശ്നങ്ങള്‍.

Leave A Reply

Your email address will not be published.

error: Content is protected !!