വയനാട് വന്യജീവിസങ്കേതത്തില്‍ കുറിച്യാട് റെയിഞ്ചില്‍പെടുന്ന വണ്ടിക്കടവ് സ്റ്റേഷന്‍ പരിധിയിലാണ് രണ്ടരമാസം പ്രായംവരുന്ന ആനക്കുട്ടി കിടങ്ങില്‍ അകപ്പെട്ടത്ത്. കൂട്ടംതെറ്റി കിടങ്ങില്‍ വീണതാണന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് ആനക്കുട്ടി കിടങ്ങില്‍ കുടങ്ങിയ വിവരം വനംവകുപ്പ് അറിയുന്നത്. ഉടന്‍ തന്നെ എലിഫെന്റ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസര്‍ രൂപേഷിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍ആര്‍ടി ടീം സ്ഥലത്തെത്തി ആനക്കുട്ടിയെ കിടങ്ങില്‍ നിന്നും പുറത്തെത്തിച്ചു. പിന്നീട് വാഹനത്തില്‍ കയറ്റിഉള്‍ക്കാട്ടില്‍ തള്ളയാനയുടെ സമീപത്ത് എത്തിക്കുകയായിരുന്നു.
ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ശശികുമാര്‍, ഫോറസ്റ്റര്‍ ദിവാകരന്‍, ഗോവിന്ദന്‍, ബീറ്റ് ഫോറസ്റ്റര്‍ അനില്‍കുമാര്‍, ഷിബുശങ്കര്‍, വാച്ചര്‍മാരായ ദിനേശന്‍, പ്രകാശന്‍ എന്നിവര്‍ ചേര്‍ന്നാണ് ആനക്കുട്ടിയെ കിടങ്ങില്‍ നിന്നും കയറ്റി തള്ളയാനുയുടെ സമീപത്തെത്തിച്ചത്.