രാഹുല്‍ഗാന്ധി എം പിയുടെ കലണ്ടര്‍ പുറത്തിറങ്ങി

0

കഴിഞ്ഞ വര്‍ഷം മണ്ഡലത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയായിരുന്നു കലണ്ടര്‍ പുറത്തിറക്കിയതെങ്കില്‍ ഇത്തവണ നമ്മുടെ നാട്, നമ്മുടെ വിള എന്ന ആശയത്തിലൂന്നിയാണ് കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ കലണ്ടറിലെ വിളകളുടെ ചിത്രങ്ങള്‍ വയനാടന്‍ ജനതക്കുള്ള സമര്‍പ്പണമാണെന്ന് രാഹുല്‍ഗാന്ധി ഒന്നാംപേജില്‍ തന്നെ കുറിച്ചിട്ടിട്ടുണ്ട്.

മണ്ഡലത്തിലെ കാര്‍ഷികവിളകളെ പരിചയപ്പെടുത്തിയും,വിളകളുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് ഇത്തവണ എം പിയുടെ കലണ്ടര്‍ പുറത്തിറക്കിയത്.ഓരോ മാസവും ഓരോ വിളകളെ പരിചയപ്പെടുത്തുന്ന രീതിയിലാണ് കലണ്ടറിലെ താളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരോ വിളയിലും വയനാടന്‍ ജനതയുടെ സ്വത്വവും ചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.കല്‍പ്പറ്റയില്‍ എ ഐ സി സി സെക്രട്ടറി പി വി മോഹന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറിമാ അഡ്വ. പി എം നിയാസ്, കെ കെ ഏബ്രഹാം, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, എ ഐ സി സി മെമ്പര്‍ പി കെ ജയലക്ഷ്മി, കെ പി സി സി എക്സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ്, പി പി ആലി തുടങ്ങിയവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.മലയാളത്തിന് പുറമെ വയനാടിന്റെ വിളകളെ കേരളത്തിന് പുറത്ത് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷിലും കലണ്ടര്‍ പുറത്തിറക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!