കല്‍പ്പറ്റയില്‍ ടൗണ്‍ഹാള്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഇരു നിലകളിലായി അത്യാധുനിക രീതിയിലായിരിക്കും ടൗണ്‍ഹാള്‍. നഗരമധ്യത്തിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റി 5 കോടി രൂപ വകയിരുത്തിയാണ് നിര്‍മ്മാണം നടക്കുക. ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.
വാഹന പാര്‍ക്കിംങിങ്ങോടുകൂടെ അത്യാധുനിക ടൗണ്‍ഹാളാണ് കല്‍പ്പറ്റ നഗരമധ്യത്തിലെ പഴയ ടൗണ്‍ഹാള്‍ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആരംഭിക്കുന്നത്. അഞ്ചു കോടി രൂപ വകയിരുത്തിയാണ് ടൗണ്‍ഹാള്‍ നിര്‍മ്മാണം. വാഹന പാര്‍ക്കിംഗ് സൗകര്യം, അത്യാധുനിക സൗകര്യങ്ങളോടെ ഓഡിറ്റോറിയം, മിനി കോണ്‍ഫറന്‍സ് ഹാള്‍, കിച്ചണ്‍, ശുചിമുറി എന്നിവയും ഇവിടെ ഒരുക്കും.
42 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ടൗണ്‍ഹാള്‍ പൊളിച്ചുമാറ്റിയാണ് പുതിയത് നിര്‍മ്മിക്കുന്നത്. കാലപ്പഴക്കം ചെന്നതോടെ കെട്ടിടം ശോചനീയാവസ്ഥയിലായതോടെയാണ് കല്‍പ്പറ്റ നഗരസഭാ ടൗണ്‍ഹാള്‍ പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മ്മാണം ഏറ്റെടുത്തിട്ടുള്ളത്. നഗരസഭയുടെ പദ്ധതിവിഹിതത്തില്‍ നിന്നുള്ള തുകയും, ബാക്കി വായ്പയും ലഭ്യമാക്കി ഹാള്‍ പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതി.
ഊരാളുങ്കല്‍ സൊസൈറ്റിയിലെ വിദ്ഗദ സംഘവും നഗരസഭ അധികൃതരും സ്ഥലം ഇന്ന് സന്ദര്‍ശനം നടത്തി. എസ്റ്റിമേറ്റ് പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മ്മാണം ആരംഭിക്കാനാണ് തീരുമാനം. കെട്ടിടത്തിലെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ പൊതു പരിപാടികള്‍ നടത്തുന്നതിനായി വലിയ തുക മുടക്കി സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകും.