മണ്ണ് നീക്കം ചെയ്യുന്നതില്‍ പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തി

0

ബത്തേരി ടൗണില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്ന് പകല്‍ സമയങ്ങളില്‍ മണ്ണ് നീക്കം ചെയ്യുന്നത് ടൗണിലെ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നു. ചുങ്കം കാനറബാങ്കിനു സമീപത്തുനിന്നും മണ്ണ് ടിപ്പറുകളില്‍ കൊണ്ടുപോകുമ്പോളുണ്ടാകുന്ന പൊടിപടലമാണ് ദുരിതമുണ്ടാക്കുന്നത്.പ്രതിഷേധവുമായി കച്ചവടക്കാരും യാത്രക്കാരും പ്രതിഷേധിച്ചതോടെ പകല്‍ മണ്ണെടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി ബത്തേരി ടൗണിന്റെ ഹൃദയഭാഗത്തുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്നും മണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങിയിട്ട്. പകല്‍ സമയങ്ങളില്‍ ഇവിടെനിന്നും മണ്ണ് നീക്കം ചെയ്യുന്നത് ടൗണിലെ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുകയാണ്. മണ്ണ് ടിപ്പറുകളില്‍ കൊണ്ടുപോകുമ്പോള്‍ ഇവയുടെ ചക്രങ്ങളില്‍ പറ്റിപിടിക്കുന്ന മണ്ണ് റോഡുകളില്‍ വീഴുകയാണ്. ഇതില്‍ മറ്റ് വാഹനങ്ങള്‍ കയറി പൊടിപടലം ഉയരുന്നതാണ് സമീപത്തെ കച്ചവടക്കാര്‍ക്കും ഇതുവഴി സഞ്ചരിക്കുന്നവര്‍ക്കും ദുരിതമാകുന്നത്.

പാതയരോത്ത് നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലും സ്ഥാപനങ്ങളിലെ വസ്തുക്കളിലും പൊടിനിറഞ്ഞതോടെ പ്രതിഷേധവുമായി ആളുകള്‍ എത്തി. തുടര്‍ന്ന് മണ്ണെടുക്കുന്നതും വാഹനത്തില്‍ കൊണ്ടുപോകുന്നതും താല്‍ക്കാലികമായി നിര്‍ത്തി. രണ്ട് ദിവസമായി ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതമായ സാഹചര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയൊന്നുമുണ്ടായില്ലന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!