മരം കടപുഴകി വീണ് പോലിസ് ക്വര്‍ട്ടേഴ്‌സ് തകര്‍ന്നു

0

 

കനത്ത മഴയും കാറ്റിനെയും തുടര്‍ന്ന് മരം കടപുഴകി വീണ് പുല്‍പ്പള്ളിയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സ് ഭാഗികമായി തകര്‍ന്നു.സമീപത്തെ സ്റ്റേഷന്‍ മതിലും ഭാഗികമായി തകര്‍ന്നു.ഇന്ന് രാവിലെ 11 മണിയോയാണ് സംഭവം. ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള സില്‍വര്‍ ഓക്ക് മരമാണ് കടപുഴകി വീണത്.ആര്‍ക്കും പരിക്കില്ല.ബത്തേരിയില്‍ ഫയര്‍ ഫോഴസിലെ അസി: ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ഭരതന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴസ് സംഘമാണ് മരം മുറിച്ച് മാറ്റിയത്.

സ്റ്റേഷന്‍ കോമ്പൗണ്ടിനുള്ളിലുള്ള മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്
ഫോട്ടോ .പുല്‍പ്പള്ളി പോലിസ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴസിലേക്ക് കടപുഴകി വീണ മരം ഫയര്‍ഫോഴസ് മുറിച്ച് മാറ്റിയപ്പോള്‍

 

Leave A Reply

Your email address will not be published.

error: Content is protected !!