ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്ന് മുതല്‍

0

സംസ്ഥാനത്ത് ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്ന് മുതല്‍.4.25 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയും 4.4 ലക്ഷം വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയും എഴുതും.
ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 2,023 ആണ്. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ മാര്‍ച്ച് 30 ന് അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷ ആരംഭിച്ചു.ഹയര്‍ സെക്കണ്ടറി തലത്തില്‍ ഏപ്രില്‍ 3 മുതല്‍ മെയ് ആദ്യ വാരം വരെ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഉണ്ടായിരിക്കും. 80 മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ മൊത്തം 389 കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷത്തില്‍ 28,820 ഉം രണ്ടാംവര്‍ഷത്തില്‍ 30,740 ഉം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. ഏപ്രില്‍ 3 മുതല്‍ മൂല്യനിര്‍ണ്ണയം ആരംഭിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!