കടുവാ ഭീതിയില്‍ ബത്തേരി കട്ടയാട് പ്രദേശം. കഴിഞ്ഞദിവസം ജനവാസമേഖലയായ എകെജി നഗറില്‍ പ്രദേശവാസിയായ വീട്ടമ്മയാണ് കടുവയെ കണ്ടത്. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ കാടുമൂടി കിടക്കുന്ന ഭൂമിയില്‍ കടുവ കാട്ടുപന്നിയെ പിടികൂടി കൊണ്ടുപോകുന്നതാണ് വീട്ടമ്മ കണ്ടത്.
വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശം കൂടിയാണ് എകെജി നഗര്‍. നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍്ക്കുന്ന ഇവിടെ കടുവയുടെ സാനിധ്യമുണ്ടായതോടെ ഭയപ്പാടിലായിരിക്കുകയാണ് പ്രദേശവാസികള്‍. മുമ്പും ഇവിടെ കടുവയുടെ സാനിധ്യം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കടുവ ഭീതി അകറ്റാനുള്ള നടപടികള്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നുമുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.