പുഷ്പങ്ങളുടെ വസന്തം തീര്‍ക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

0

 

അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ പൂപ്പൊലി പുഷ്‌പോത്സവത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.
ജനുവരി 1 മുതല്‍ പൂപ്പൊലി ആരംഭിക്കുന്നതിന് ചെടികള്‍ നടുന്നതടക്കമുള്ള പ്രവര്‍ത്തികളാണ് നിലവില്‍ കേന്ദ്രത്തില്‍ നടക്കുന്നത്. ലക്ഷങ്ങള്‍ സഞ്ചാരികളായി എത്തിയിരുന്ന പൂപ്പൊലിയുടെ എഴാമത്തെ പതിപ്പാണ് ഇത്തവണ ഒരുങ്ങുന്നത്. പ്രവേശനം ടിക്കറ്റ്, സ്റ്റാളുകള്‍, വില്‍പന തുടങ്ങി വിവിധ ഇനങ്ങളിലായി മികച്ച വരുമാനമാണ് ഓരോ വര്‍ഷവും ലഭിച്ചിരുന്നത്.

ഉത്സവങ്ങളിലൊന്നായ അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലിക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 9 ഏക്കറോളം ഉള്ള പൂപ്പൊലി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന നിരവധി പൂക്കളുടെ വലിയ കാഴ്ചകളാണ് എല്ലാ വര്‍ഷവും ഉണ്ടാകുന്നത്. ഇത്തവണയും അത്തരത്തിലുള്ള കാഴ്ചകള്‍ ഒരുക്കാനുള്ള ശ്രമങ്ങളാണ് തൊഴിലാളികളും ജീവനക്കാരും നടത്തുന്നത്.

ചില ചെടികള്‍ നേരിട്ടും അല്ലാത്തവ ചെടിചട്ടികളിലും കവറുകളിലും നട്ട് ശേഷം ഓരോ ഭാഗത്തേക്കും സമയമാകുമ്പോള്‍ മാറ്റി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പ്രവേശനം ടിക്കറ്റ്, സ്റ്റാളുകള്‍, വില്‍പന തുടങ്ങി വിവിധ ഇനങ്ങളിലായി മികച്ച വരുമാനമാണ് ഓരോ വര്‍ഷവും ലഭിച്ചിരുന്നത്. കാര്‍ഷിക സര്‍വകലാശാലയ്ക്ക് മികച്ച വരുമാന സ്രോതസായിരുന്ന പരിപാടിയാണ് കോവിഡിനെ തുടര്‍ന്നാണ് നിലച്ചത്. കര്‍ഷകര്‍ക്ക് നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടാനും അവരുടെ കൃഷി അറിവുകള്‍ ചര്‍ച്ചകള്‍ ചെയ്യാനുമുള്ള വേദിയെല്ലമായി പൂപ്പൊലി മാറാറുണ്ട്. ഒപ്പം പുഷ്പ, ഫല പ്രദര്‍ശനങ്ങളുമായി പ്രദേശത്തിന്റെ ആഘോഷമായി മാറിയിരുന്നു. പൂപ്പൊലി വിജയമായതോടെയാണ് സംസ്ഥാന കൃഷി വകുപ്പ് കാര്‍ഷിക കലണ്ടറില്‍ വരെ പൂപ്പൊലിയെ ഉള്‍പ്പെടുത്തിയത്. മുന്‍പ് വിദേശത്ത് നിന്ന് വരെ പ്രതിനിധികള്‍ വരെ എത്തിയിരുന്നു. ഇത്തവണത്തെ പൂപ്പൊലിയുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് വിവരങ്ങളെന്നും പുറത്ത് വിട്ടിട്ടില്ല. കൂടുതല്‍ ദൃശ്യഭംഗിയൊരുക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ജീവനക്കാരും.

 

Leave A Reply

Your email address will not be published.

error: Content is protected !!