ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

എ.ആർ.സി ഹിയറിംഗ്

ജില്ലാ കേരള ബാങ്ക് കൽപ്പറ്റ ഹെഡ് ഓഫീസിൽ എ.ആർ.സി ഹിയറിംഗ് ഡിസംബർ 20ന് നടക്കും. നവംബർ 16 ന് നടത്താനിരുന്നതും മാറ്റിവെക്കപ്പെട്ടതുമായ എ.ആർ.സി ഹിയറിംഗിൽ ഹാജരാകുന്നതിനായി സമൻസ് ലഭിച്ച കക്ഷികൾ ഡിസംബർ 20ന് രാവിലെ 11ന്  ഹിയറിംഗിനായി ഹാജരാകേണ്ടതാണെന്ന് അസിസ്റ്റൻ്റ് രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04936 209961 എന്ന നമ്പറിൽ ബന്ധപ്പെടുക.

വൈദ്യുതി മുടങ്ങും*

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ കാപ്പികളം, മീൻമുട്ടി , കുട്ടിയാംവയൽ, പന്തിപ്പൊയിൽ, ബാപ്പന മല, ആലക്കണ്ടി, തെങ്ങുംമുണ്ട എന്നിവിടങ്ങളിൽ 9 മുതൽ 12.30 വരെയും , നരിപ്പാറ അത്താണി, കോടഞ്ചേരി, വരാമ്പറ്റ എന്നിവിടങ്ങളിൽ 12.30 മുതൽ 3 വരെയും, കരിപ്പാലി പുതുശ്ശേരിക്കടവ്, പുറത്തൂട്, മക്കോട്ടു കുന്ന് എന്നിവിടങ്ങളിൽ 2 മുതൽ 4 വരെയും ഇന്ന് (ബുധൻ) പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ വേങ്ങൂർ, അത്തിനിലം, കുട്ടിരായിൻ പാലം, ഗവ. ഹോസ്പിറ്റൽ, ഹോസ്പിറ്റൽകുന്ന് ടവർ, അൻപത്തിനാല് മിൽ എന്നിവിടങ്ങളിൽ ഇന്ന് ( ബുധൻ) രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദുതി മുടങ്ങും.

അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം

തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളേജിൽ ഒഴിവുള്ള വിവിധ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായുള്ള അഭിമുഖം ഡിസംബർ 20ന് രാവിലെ 9.30ന് കോളേജിൽ നടക്കും. ഒരു വർഷത്തേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് www.kau.inKcaet.kau.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0494 2686214.

ഗുണഭോക്തൃ വിഹിതം അടക്കണം

കൃഷിഭവൻ മുഖേന കൽപ്പറ്റ നഗരസഭ പരിധിയിൽ നടപ്പിലാക്കുന്ന പുരയിട കൃഷി പദ്ധതിയിൽ വേപ്പിൻ പിണ്ണാക്ക്, കുമ്മായം എന്നിവ 75 ശതമാനം സബ്സിഡി നിരക്കിൽ ലഭിക്കുന്നതിനായി അപേക്ഷ നൽകി ഗുണഭോക്തൃ ലിസ്റ്റിൽ പേര് ഉൾപ്പെട്ട കർഷകർ ഡിസംബർ 30 ന് മുമ്പായി ഗുണഭോക്തൃ വിഹിതം അടക്കണം. 2021-22 വർഷത്തെ നികുതി ചീട്ടിൻ്റെ കോപ്പി സഹിതം കൃഷി ഭവനിൽ എത്തിയാണ് വിഹിതം അടക്കേണ്ടതെന്ന് കൃഷി ഓഫീസർ അറിയിച്ചു.

ഗസ്റ്റ് അദ്ധ്യാപക നിയമനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ 2021-22 അധ്യായന വർഷത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വകുപ്പിലെ ലക്ചർ തസ്തികയിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എഴുത്ത് പരീക്ഷയുടെയും, അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിലാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബി.ടെക്/ ബി.ഇ യോഗ്യതയുള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സിസംബർ 17ന് രാവിലെ 10ന് കോളേജ് ഓഫീസിൽ എത്തേണ്ടതാണ്. ഫോൺ: 04936 247420.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ ആറുവൾ, ചെറുകര, നാരോകടവ് എന്നിവിടങ്ങളിൽ ഇന്ന് ( ബുധൻ) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!