നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി പുസ്തക വണ്ടി

0

 

നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായമൊരുക്കാന്‍ പുസ്തക വണ്ടിയുമായി യൂത്ത് കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം കമ്മറ്റി.ശലഭങ്ങള്‍ പറക്കട്ടെ എന്ന പദ്ധതിയുടെ ഭാഗമായാണ് മീനങ്ങാടിയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള നോട്ട് പുസ്തകങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ സമാഹരിക്കുന്നത്. നോട്ട് ബുക്ക് ചലഞ്ചിനായുള്ള പുസ്തകവണ്ടിയുടെ പ്രയാണം മീനങ്ങാടിയില്‍ നിന്ന് ആരംഭിച്ചത്.ഫ്‌ളാഗ് ഓഫ് കര്‍മ്മം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.എം വിശ്വനാഥന്‍ നിര്‍വ്വഹിച്ചു.

സമാഹരണ ഉദ്ഘാടനം സ്വാദിഖ് ഈവണ്ണില്‍ നിന്ന് പുസ്തകങ്ങളും പഠനോപകരണങ്ങളും ഏറ്റുവാങ്ങി കെ.ഇ വിനയന്‍ നിര്‍വ്വഹിച്ചു. അനീഷ് റാട്ടക്കുണ്ട്,മനു എം യു, ബേബി വര്‍ഗീസ്, സലാം തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!