കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും (KEMU )ബത്തേരി എക്‌സൈസ് റെയിഞ്ച്
‘ഇന്‍സ്‌പെക്ടര്‍ കെ ബി ബാബുരാജും സംഘവും പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയില്‍ 102 ഗ്രാം കഞ്ചാവുമായി ബത്തേരി സ്വദേശിയെ പിടികൂടി.കല്ലന്‍കോടന്‍ വീട്ടില്‍ അസ്‌കാഫ് പി.എ(42) ആണ് പിടിയിലായത്.ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് പ്രകാരം കേസെടുത്തു.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കെ.ജെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷിന്റോ സെബാസ്റ്റ്യന്‍, ആനന്ദ് കെ.സി,ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്‍.എം തുടങ്ങിയവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.