കല്‍പ്പറ്റയില്‍ ഇന്റര്‍വ്യൂവിനിടെ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ പോലീസില്‍ പരാതി നല്‍കി. ഖത്തറില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്താണ് സ്വകാര്യ ഏജന്‍സി അഭിമുഖം നടത്തിയത്. ഇന്റര്‍വ്യൂ നടത്തിയവര്‍ക്ക് അനുമതിയുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് 25 ഓളം ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.
ബന്ധപ്പെട്ട അധികൃതരുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തുമെന്ന് പോലീസ് അറിയിച്ചു. അനുമതിയില്ലെന്ന് വ്യക്തമായാല്‍ നിയമനടപടി സ്വീകരിക്കും. നിലവില്‍ ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ല. രജിസ്ട്രേഷന്‍ ഫീസായി 150 ഓളം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു സംഘാടകര്‍ 200 രൂപ വീതം ഈടാക്കിയിരുന്നു. ഇത് തിരിച്ചുകൊടുപ്പിക്കാന്‍ നടപടി സ്വീകരിച്ചുവെന്നും പോലീസ് അറിയിച്ചു.