അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍

0

 

ജില്ലയില്‍ അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ ബത്തേരി പൊലിസിന്റെ പിടിയില്‍. ആസാം സ്വദേശികളായ നാലുപേരാണ് പിടിയിലായത്. പുല്‍പ്പള്ളി, നൂല്‍പ്പുഴ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍മാസത്തില്‍ നടന്ന മോഷണകേസുകളിലെ പ്രതികളെ ആസാം, അരുണാചല്‍ സംസ്ഥാനങ്ങളില്‍ നിന്നും ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.അന്തരസംസ്ഥാന മോഷ്ടാക്കളായ ആസാം സ്വദേശികളായ ദൂലാല്‍അലി(23), ഇനാമുല്‍ഹഖ്(25),നൂര്‍ജമാല്‍അലി( 23), മൊഹിജുല്‍ഇസ്ലാം(22) എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ ഏപ്രില്‍മാസം പുല്‍പ്പള്ളി, നൂല്‍പ്പുഴ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന അഞ്ച് മോഷണക്കേസുകളിലെ പ്രതികളെയാണ് സുല്‍ത്താന്‍ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇവരെ ആസാം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് അതിസാഹസികമായി അന്വേഷണസംഘം പിടികൂടിയത്. പുല്‍പ്പള്ളി ആനപ്പാറ പഴശ്ശിരാജ കോളജ് എന്നിവിടങ്ങളിലെ മൂന്ന് മോഷണകേസുകളിലും, മാടക്കര, പൂളക്കുണ്ട് എ്ന്നിവിടങ്ങളെ രണ്ട് കേസുകളിലുമാണ് ഇവര്‍ പിടിയിലാത്. ഇവിടങ്ങളില്‍ നിന്നും അമ്പത്പവനോളം സ്വര്‍ണവും, ഒരു ലക്ഷം രൂപയോളവുമാണ് സംഘം അപഹരിച്ചത്. ആള്‍താമസമില്ലാത്ത് വീടുകള്‍ കണ്ടവെച്ച് പകല്‍സമയങ്ങളിലെത്തിയാണ് സംഘം മോഷണം നടത്തിയിരുന്നത്. മോഷണം നടത്തിയശേഷം പ്രതികള്‍ ആസാമിലേക്ക് മടങ്ങിയെന്നും പിന്നീട് സിസിടിവി ദൃശ്യങ്ങളും, സൈബര്‍സെല്ലിന്റെ സഹായത്തോടെയുമാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതെന്ന് ഡിവൈഎസ്പി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!