പുല്‍പ്പള്ളി: കണ്ടാമല, വേലിയമ്പം പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം നെയ്ക്കുപ്പ വനത്തില്‍ നിന്നും ഇറങ്ങിയ കാട്ടാനകള്‍ പ്രദേശത്തെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. തെങ്ങ്,വാഴ,ചേന,കപ്പ,ഇഞ്ചി തുടങ്ങിയവയാണ് നശിപ്പിച്ചത്. വനത്തില്‍ നിലവില്‍ ഉണ്ടായിരുന്ന ട്രഞ്ച്, ഫെന്‍സിംഗുകള്‍ തകര്‍ത്താണ് ആനക്കൂട്ടങ്ങള്‍ കൃഷിയിടത്ത് പ്രവേശിക്കുന്നത്.
ഇതുമൂലം കര്‍ഷകര്‍ക്ക് ആനകളെ തുരത്താന്‍ കഴിയാത്തവസ്ഥയാണ്. പ്രദേശത്തെ ആഴ്ചകളായി ആനശല്യം ദിനംപ്രതി വര്‍ദ്ധിക്കുന്നയവസ്ഥയാണ് .പ്രദേശത്തെ രൂക്ഷമായ ആനശല്യത്തിന് പരിഹാരം കാണണമെന് ആവശ്യപ്പെട്ട് നിരവധി തവണ വനവകുപ്പിന്റെയും ജനപ്രതിനിധിയുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നെങ്കിലും വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് വനവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടി ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
സന്ധ്യമയങ്ങുന്നതോടെ നെയ്ക്കുപ്പ, പുല്‍പ്പള്ളി റോഡില്‍ ആനശല്യം രൂക്ഷമായതോടെ വാഹനങ്ങളില്‍ പോലും ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ പോലും കഴിയാത്തവസ്ഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.ആനശല്യം വര്‍ദ്ധിച്ചതോടെ നെല്‍കര്‍ഷകര്‍ പാടത്ത് കാവലിരുന്ന് ആനയെ തുരത്തേണ്ട അവസ്ഥയാണ്. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.