വിദ്യാര്‍ത്ഥികളെ ആദരിച്ചു.

0

മടക്കിമല സര്‍വീസ് സഹകരണ ബാങ്കിലെ എ ക്ലാസ് മെമ്പര്‍മാരുടെ കുട്ടികള്‍ക്ക് നല്‍കുന്ന ബാങ്കിന്റെ സ്ഥാപക പ്രസിഡന്റ് എം.എ ധര്‍മ്മരാജയുടെ പേരിലുള്ള വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡ് വിതരണം ചെയ്തു.ബാങ്ക് ഹെഡ്ഓഫീസില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ ബാങ്ക് പ്രസിഡന്റ് എം.ഡി വെങ്കിട സുബ്രമണ്യന്‍ വിതരണം ചെയ്തു.മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയ രാഹുല്‍ വര്‍ക്കി,ദേവിക എം,ആദിനാഥ്,ആദിത്യ,അനന്തകൃഷ്ണന്‍,അമല്‍ ദേവസ്യ,അബിയ യാക്കോബ്,സഞ്ജന ആനന്ദ് എന്നിവരെയാണ് അനുമോദിച്ചത്.വൈസ് പ്രസിഡന്റ് പി.സജീവന്‍,സെക്രട്ടറി ശ്രീഹരി.പി,ഡയറക്ടര്‍മാരായ എം.കെ ആലി,കെ.ശോഭനകുമാരി,മാണി പി.എസ്,സി.സി ദേവസ്യ,എന്‍ഡോവ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ പി.എല്‍ ജോസ് എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!