സംസ്ഥാനത്ത് ഈ മാസം ഒരു കോടി ആളുകള്‍ക്കുള്ള വാക്സിന്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 28,44,000 ഡോസ് വാക്സിനാണ് ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് സൗജന്യ വാക്സിന്‍ കേന്ദ്രം നല്‍കണമെന്നാവശ്യപ്പെട്ട് കേരളം നിരന്തരം സമ്മര്‍ദം ചെലുത്തുന്നുണ്ട്. അതിന് ഫലം കണ്ടുതുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാംഗം പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പല ജില്ലകളിലും 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ പൂര്‍ത്തിയായി വരികയാണ്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് മുന്‍ഗണനാ വിഭാഗത്തില്‍പെടുന്ന, 45 വയസിന് താഴെയുള്ളവരുടെ കുത്തിവെയ്പ്പും പൂര്‍ത്തിയാകും. കൂടുതല്‍ വാക്സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ എന്ന സംസ്ഥാന സര്‍ക്കാരിന്റെ നയം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.