കമ്പളക്കാട്-പറളിക്കുന്ന്-കല്ലഞ്ചിറ-കരണി റൂട്ടില്‍ നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് പാസഞ്ചേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ അഡ്വക്കേറ്റ് ടി.
സിദ്ദിഖ് എംഎല്‍എയ്ക്കും ഡിടിഒയ്ക്കും നിവേദനം നല്‍കി.ആയിരത്തിലേറെ ആളുകളുടെ ഒപ്പുശേഖരണം നടത്തിയാണ് നിവേദനം നല്‍കിയത്.രണ്ടുവര്‍ഷക്കാലത്തിലേറെയായി സര്‍വീസ് നടത്തിയ ബസ് കോവിഡ് സമയത്താണ് നിര്‍ത്തലാക്കിയത്.ആദിവാസി ജനവിഭാഗം ഉള്‍പ്പെടെ 100 കണക്കിന് ആളുകളുടെ ആശ്രയമായിരുന്നു കെഎസ്ആര്‍ടിസി ബസ് സര്‍വീസ്.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും സര്‍വീസ് നിര്‍ത്തിയത് മൂലം ഏറെ ദുരിതത്തിലാണ്.
മുന്‍ എംഎല്‍എ സി.കെ ശശീന്ദ്രന്റെ ഉള്‍പ്പെടെ ശ്രമഫലമായാണ് 2019ല്‍ സര്‍വീസ് അനുവദിച്ചത്.കണിയമ്പറ്റ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുമ ടീച്ചര്‍, ബസ് പാസഞ്ചേഴ്‌സ് ഫോറം ചെയര്‍മാന്‍ പി ഗോപി,കണ്‍വീനര്‍ എന്‍എച്ച് സിദ്ദീഖ്, വികസന സമിതി കണ്‍വീനര്‍ മോഹനന്‍, കമ്മിറ്റി അംഗങ്ങളായ എം സിദ്ദിഖ്, ദേവപ്രകാശ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.ഒരു മാസത്തിനുള്ളില്‍ ബസ് സര്‍വീസ് ആരംഭിക്കാം എന്ന് എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം ഡിടിഒ ഉറപ്പ് നല്‍കി.