3 മാസത്തില്‍ ഏറ്റവുമധികം കോവിഡ് കേരളത്തില്‍; വരാനിരിക്കുന്നവ അപകടകാരി
കഴിഞ്ഞ 3 മാസമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണു കേരളം. മരണങ്ങളിലും മുന്നിലാണ്. രാജ്യമാകെ 98,416 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 40,730 പേരും കേരളത്തിലാണ്.
രോഗികളുടെ എണ്ണം കൂടുതലുള്ളയിടങ്ങളില്‍ പരിശോധന കൂട്ടണമെന്ന കേന്ദ്ര നിര്‍ദേശം കേരളം ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടുമില്ല. ഒമിക്രോണ്‍ സാധ്യത കൂടി കണക്കിലെടുത്ത് കൂടുതല്‍ കൃത്യതയുള്ള പരിശോധനാ കിറ്റിനായി സംസ്ഥാനം ശ്രമം തുടങ്ങിയിട്ടുണ്ട്.
കുട്ടികളുടെ വാക്‌സീന്‍ 7 സംസ്ഥാനങ്ങളില്‍ ഉടന്‍
ന്യൂഡല്‍ഹി ന്മ കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കുന്ന കാര്യം ഇന്നലത്തെ ഉപദേശക സമിതി യോഗം ചര്‍ച്ച ചെയ്തു. മറ്റു ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ധാരണ. കുട്ടികള്‍ക്ക് നല്‍കാന്‍ അനുമതിയുള്ള സൈകോവ്ഡി വാക്‌സീന്‍, 7 സംസ്ഥാനങ്ങളില്‍ ഉടന്‍ ലഭ്യമാകും.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന നിര്‍ദേശത്തെ ഇന്നലത്തെ വാക്‌സീന്‍ ഉപദേശകസമിതി യോഗത്തില്‍ മിക്കവരും പിന്തുണച്ചതായി സൂചനയുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സീനെടുത്ത് 10 മാസത്തിലധികം പിന്നിട്ടതും പുതിയ വകഭേദത്തിന്റെ ഭീഷണിയും പരിഗണിച്ചാണിത്. വാക്‌സീനുകളുടെ ഫലപ്രാപ്തി 810 മാസം കഴിയുമ്പോള്‍ കുറഞ്ഞു തുടങ്ങാമെന്ന പഠനങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
മറ്റു ഗുരുതര രോഗം ബാധിച്ചവര്‍ക്ക് അധിക ഡോസ് നല്‍കുന്നതും ചര്‍ച്ചയായി. ഇതു ബൂസ്റ്റര്‍ ഡോസില്‍ നിന്നു ഭിന്നമാണ്. വാക്‌സിനേഷനിലൂടെ നേടിയ പ്രതിരോധ ശേഷി കുറഞ്ഞുതുടങ്ങുമ്പോഴാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. എന്നാല്‍, പ്രതിരോധശേഷിയില്‍ കുറവുള്ളവര്‍ക്ക് അതു മെച്ചപ്പെടുത്താന്‍ നല്‍കുന്നതാണ് അധിക ഡോസ് (അഡീഷനല്‍ ഡോസ്).
വരാനിരിക്കുന്നവ കൂടുതല്‍ അപകടകാരി
വരാനിരിക്കുന്ന പകര്‍ച്ചവ്യാധികള്‍ കൂടുതല്‍ അപകടകരമാകുമെന്നു കോവിഷീല്‍ഡ് വാക്‌സീന്‍ വികസിപ്പിച്ച സംഘത്തിലെ പ്രധാനിയും വാക്‌സീന്‍ ഗവേഷകയുമായ സാറ ഗില്‍ബര്‍ട്ട് മുന്നറിയിപ്പു നല്‍കി. വ്യാപനവും മരണനിരക്കും ഉള്‍പ്പെടെ ഇനിയുള്ളവയില്‍ കൂടുതല്‍ ഗുരുതരമാകാം. കൂടുതല്‍ വ്യാപനശേഷി നല്‍കുന്ന ജനിതക മാറ്റങ്ങളാണ് ഒമിക്രോണിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ സംഭവിച്ചത്.