ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് സര്‍വകക്ഷി യോഗം

0

സംസ്ഥാനത്തെ കുട്ടനാട് ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കുന്നതും തദ്ദേശ തെരഞ്ഞെടുപ്പില്‍ നടത്തിപ്പും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം അവസാനിച്ചു. ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണം എന്നാണ് യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം.

ഇക്കാര്യം സംസ്ഥാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടും. അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വ്യക്തമാക്കി. എന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടി ആലോചിച്ച് ഇക്കാര്യത്തില്‍ അവസാന തീരുമാനമുണ്ടാവുക.

നിയമസഭാ തിരഞ്ഞെടുപ്പ് 2021 ഏപ്രില്‍ മാസത്തില്‍ നടക്കാനിരിക്കെ മാര്‍ച്ച് പത്തോടെ പെരുമാറ്റച്ചട്ടം നിലവില്‍വരും. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് മൂന്ന് മാസം പോലും കാലാവധി തികയ്ക്കാനാകില്ല. ഇതിനുപുറമേ കൊവിഡ് വ്യാപന പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റാന്‍ ആവശ്യപ്പെടുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!