ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍ ക്യാമ്പയിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി ജില്ലാകമ്മറ്റി ബത്തേരിയില്‍ സംവാദ സദസ് സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹാളില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ പി മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസി ടി പി യൂനുസ് അധ്യക്ഷനായി. ശാന്തപുരം അല്‍ജാമിയ ദഅ്വ കോളജ് പ്രിന്‍സിപ്പാള്‍ ഇല്യാസ് മൗലവി, സെക്രട്ടറി കെ അബ്ദുള്‍ ജലീല്‍ എന്നിവര്‍ സംശയ നിവാരണം നടത്തി.
കെ കെ അദീല, സി റഷീദ്, കെ പി സല്‍മ, സാലിം തുടങ്ങിയവര്‍ സംസാരിച്ചു. ഡിസംബര്‍ 15 വരെ നീളുന്ന ക്യാമ്പയിന്റെ ഭാഗമായി സെമിനാറുകള്‍, ചര്‍ച്ച സദസ്സുകള്‍, പോസ്റ്റര്‍ പ്രദര്‍ശനം, ലഘുലേഖ വിതരണം, ജനസമ്പര്‍ക്ക പരിപാടികള്‍, പ്രഭാഷണങ്ങള്‍, ഗൃഹസന്ദര്‍നങ്ങള്‍ എന്നിവയും നടത്തും.