പള്ളിയില്‍ കള്ളന്‍ കയറി; പഞ്ചായത്തിലും മോഷണശ്രമം

0

കോളിയാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കള്ളന്‍ കയറി. നിരീക്ഷണ ക്യാമറയുടെ ഡി.വി.ആര്‍ സിസ്റ്റമടക്കം മോഷ്ടിച്ചു. കഴിഞ്ഞദിവസം aരാത്രിയാണ് സംഭവം. പണമടക്കം ഇരുപത്തി അയ്യായിരം രൂപയുടെ നഷ്ടമാണുണ്ടായത്.

വിരലടയാള വിദഗ്ദരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡി.വി.ആര്‍ സിസ്റ്റം മോഷ്ടിച്ചതില്‍ ദുരൂഹതയുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പള്ളിക്കു സമീപമുള്ള നെൻ മേനി പഞ്ചായത്ത് ഓഫീസിലും മോഷണശ്രമം നടന്നിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!