ഒയിസ്‌ക ഇന്റര്‍ നാഷ്ണല്‍ സുല്‍ത്താന്‍ ബത്തേരി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അഡ്വ. പി വേണുഗോപാല്‍ അനുസ്മരണവും, ഒയിസ്‌ക പരിസ്ഥിതി പുരസ്‌കാര വിതരണവും നടത്തി. സ്മിയാസ് കോളജില്‍ നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി വേണുഗോപാല്‍ അനുസ്മരണ പ്രഭാഷണവും, പരിസ്ഥിതി പ്രവര്‍ത്തകന്‍ അബ്രഹാം ബെന്‍ഹറിനുള്ള അഡ്വ. പി വേണുഗോപാലിന്റെ പേരില്‍ നല്‍കുന്ന ഒയിസ്‌ക പരിസ്ഥി പുരസ്‌കാര വിതരണവും പ്രശസ്ത സാഹിത്യകാരി കെ ആര്‍ മീര നിര്‍വ്വഹിച്ചു.
അഡ്വ. പി വേണുഗോപാല്‍ തനിക്ക് സോഹദരനായത് അനുഭവം കൊണ്ടാണന്ന് കെ ആര്‍ മീര അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. താന്‍ ഒന്നുമല്ലാതിരുന്ന കാലത്തും തനിക്കുതന്നെ സ്നേഹവും ആദരവും കരുതലുമൊക്കെയാണ് പില്‍ക്കാലത്ത് ജീവിതത്തില്‍ വെളിച്ചമായി മാറിയതെന്നും അവര്‍ പറഞ്ഞു. പരിപാടിയാല്‍ ഡോ. സജി ജോസഫ് അധ്യക്ഷനായി. പ്രൊഫ. തോമസ് പോള്‍, വിനയകുമാര്‍ അഴിപ്പുറത്ത്, ഷാജന്‍ സെബാസ്റ്റ്യന്‍, സത്യനാഥന്‍ എ്ന്നിവര്‍ സംസാരിച്ചു.