വാക്‌സിനെടുക്കാത്തവര്‍ക്ക് അതിര്‍ത്തിയില്‍ വാക്‌സിനേഷന്‍

0

കൊവിഡ് വാക്സിന്‍ എടുക്കാതെ എത്തുന്നവര്‍ക്ക്് അതിര്‍ത്തിയില്‍ വാക്സിന്‍ നല്‍കി തമിഴ്നാട്. സംസ്ഥാന അതിര്‍ത്തികളിലാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കൊവിഡ് കുത്തിവെയ്പ് നല്‍കുന്നത്.തമിഴ്നാടുമായി അതിര്‍ത്തിപങ്കിടുന്ന പാട്ടവയല്‍, താളൂര്‍, ചോലാടി, എന്നിവിടങ്ങളിലും, നാടുകാണി അതിര്‍ത്തിയിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പ്രതിരോധ കുത്തിവെയ്പ് നല്‍കുന്നത്.

കേരളത്തില്‍ നിന്നും തമിഴ്നാട് അതിര്‍ത്തി കടക്കാന്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ വിനോദ സഞ്ചാര മേഖലയടക്കം നീലഗീരിയില്‍ സജീവമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. വാക്സിന്‍ സ്വകരിക്കാതെ തമിഴ്നാട്ടിലേക്ക് എത്തുന്നവരെ അതിര്‍ത്തിയില്‍വെച്ചുതന്നെ വാക്സിന്‍ നല്‍കി കടത്തിവിടുന്ന നടപടികളാണ് സ്വീകരിക്കുന്നത്. കേരളത്തില്‍ നിന്നും നിരവധി വിനോദ സഞ്ചാരികളാണ് തമിഴ്നാട്ടിലേക്ക് എത്തുന്നത്.വിനോദ സഞ്ചാരമേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനൊപ്പം അതിര്‍ത്തികടക്കുന്നവരെല്ലാം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.

Leave A Reply

Your email address will not be published.

error: Content is protected !!