മാനന്തവാടി കുടല്‍കടവില്‍, ടൂറിസ്റ്റുകളുടെ പ്രശ്‌നത്തില്‍ ഇടപെട്ട ആദിവാസി യുവാവിനെ വലിച്ചിഴച്ച് മര്‍ദ്ദിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ്. വയനാട് ജില്ലാ പോലീസ്
മേധാവിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ദൃശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
ചെക്കു ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായ പ്പോള്‍ ഇടപെട്ട പ്രദേശവാസിയായ മാതനെ റോഡിലൂടെ വലിച്ചിഴച്ചതായാണ് പരാതി. 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച കുടല്‍കടവ് സ്വദേശി മാതന് കൈക്കാലുകള്‍ക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു. മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനത്തിലാണ് യുവാക്കള്‍ എത്തിയതെന്ന് പറയുന്നു.