മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് കേസ് എടുത്തത് 7843 പേര്‍ക്കെതിരെ

0

മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് കേസ് എടുത്തത് 7843 പേര്‍ക്കെതിരെയാണ്. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 104 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റൂറല്‍ അഞ്ച്, കൊല്ലം റൂറല്‍ ഒന്ന്, ആലപ്പുഴ പത്ത്, കോട്ടയം ഒന്ന്, ഇടുക്കി മൂന്ന്, എറണാകുളം റൂറല്‍ അഞ്ച്, തൃശൂര്‍ സിറ്റി ഒന്ന്, തൃശൂര്‍ റൂറല്‍ മൂന്ന്, മലപ്പുറം ഏഴ്, കോഴിക്കോട് സിറ്റി ഒന്ന്, വയനാട് ഒന്ന്, കണ്ണൂര്‍ രണ്ട്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

തിരുവനന്തപുരം റൂറല്‍ 16, ആലപ്പുഴ 26, തൃശൂര്‍ സിറ്റി ആറ്, തൃശൂര്‍ റൂറല്‍ 21, മലപ്പുറം 27, കണ്ണൂര്‍ അഞ്ച്, കാസര്‍ഗോഡ് മൂന്ന് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1610 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 629 പേരാണ്. 32 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘിച്ചതിന് ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 274, 24, 5
തിരുവനന്തപുരം റൂറല്‍ 259, 198, 9
കൊല്ലം സിറ്റി 232, 31, 2
കൊല്ലം റൂറല്‍ 532, 0, 0
പത്തനംതിട്ട 33, 36, 2
ആലപ്പുഴ- 52, 46, 1
കോട്ടയം 18, 16, 0
ഇടുക്കി 19,2, 0
എറണാകുളം സിറ്റി 7, 1, 0
എറണാകുളം റൂറല്‍ 12, 0, 0
തൃശൂര്‍ സിറ്റി 7, 8, 4
തൃശൂര്‍ റൂറല്‍ 15, 36, 4
പാലക്കാട് 24, 38, 0
മലപ്പുറം 26, 29, 2
കോഴിക്കോട് സിറ്റി 4, 0, 0
കോഴിക്കോട് റൂറല്‍ 21, 38, 2
വയനാട് 3, 0, 0
കണ്ണൂര്‍ 4, 12, 0
കാസര്‍ഗോഡ് 68, 114, 1

Leave A Reply

Your email address will not be published.

error: Content is protected !!