ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ജില്ലാ ടീമിന് പൗരസ്വീകരണം

0

 

കേരള ഗെയിംസ് 2022 ന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ കേരള സ്റ്റേറ്റ് സീനിയര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഫസ്റ്റ്‌റണ്ണര്‍ അപ്പായ വയനാട് ജില്ലാ ടീമിന് മാനന്തവാടിയില്‍ പൗരസ്വീകരണം നല്‍കി.സംസ്ഥാനത്തെ ബെസ്റ്റ് ബോക്‌സര്‍ ആയി തെരഞ്ഞെടുത്ത ജില്ലയിലെ ജോബിന്‍ പോളിനെ യോഗത്തില്‍ ആദരിച്ചു.മെയ് ഒന്ന് മുതല്‍ അഞ്ച് വരെ തിരുവനന്തപുരത്ത് നടന്ന 14 ജില്ലകളുടെ വാശിയേറിയ മത്സരത്തില്‍ ചരിത്രത്തിലാദ്യമായാണ് വയനാട് റണ്ണര്‍ അപ്പ് ആവുന്നത്.

തുടര്‍ച്ചയായി അഞ്ചാം തവണയും ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടിന് മെഡല്‍ സമ്മാനിച്ച വനിതാ താരം വി പി റാഷിദ ദേശീയബോക്‌സിങ് താരം ജോബിന്‍ പോള്‍, ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി താരങ്ങളായ പി.എ അഭിജിത്ത് , പി.എ അരുണ്‍, സൗത്ത് ഇന്ത്യന്‍ താരം അബിന്‍ സെബാസ്റ്റ്യന്‍ , യൂണിവേഴ്‌സിറ്റി താരങ്ങളായ ആഷ് ബിന്‍ ജോര്‍ജ് ,പി എസ് അഭിഷേക് ,ജോണ്‍സ് ജോയ്, ടി.പി അശ്വിന്‍ കൃഷ്ണ, നോക്കൗട്ട് പഞ്ച് ലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ എം മുഹമ്മദ് നിയാസ്, സംസ്ഥാന മത്സരങ്ങളില്‍ നിരവധി നല്ല മത്സരങ്ങളിലൂടെ വയനാടിന് മെഡല്‍ സമ്മാനിച്ച അരുണ്‍ വിനോദ്, കെ എസ് ഹാരിസ്, എന്നിവരടങ്ങുന്ന ടീമാണ് വയനാടിന് റണ്ണര്‍ അപ്പ് പദവിക്കര്‍ഹരാക്കിയത്,
മാനന്തവാടി പോസ്റ്റാഫീസ് പരിസരത്ത് നിന്നും ഘോഷയാത്രയായി ടൗണ്‍ ചുറ്റി ഗാന്ധി പാര്‍ക്കില്‍ റോഡ് ഷൊസമാപിച്ചു
മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി വി എസ് മൂസ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് സലിം കടവന്‍ ജേക്കബ് സെബാസ്റ്റ്യന്‍, എ.കെ റെയിഷാദ്, പി.വി മഹേഷ്, എന്‍ പി ഷിബി, പി.ആര്‍ മഹേഷ്, നിരണ്‍, എന്‍ എ ഹരിദാസ്, കെ ഉസ്മാന്‍ എന്നിവര്‍ സമാപന യോഗത്തില്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!