പുരസ്‌കാര നിറവില്‍ സുമേഷ് ഗോപാലന്‍

0

വിഷ്വല്‍ ഇഫക്ട്‌സ്, പ്രഥമ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി വയനാട് സ്വദേശി. വെള്ളമുണ്ട സ്വദേശി സുമേഷ് ഗോപാലനാണ് പ്രഥമ പുരസ്‌കാരത്തിന് അര്‍ഹനായത്.വിഷ്വല്‍ ഇഫക്ട്‌സ് സാങ്കേതികവിദ്യയ്ക്ക് ആദ്യമായാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്.കഴിഞ്ഞദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്നും സുമേഷ് പുരസ്‌കാരം ഏറ്റുവാങ്ങി.ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ച് ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ലവ് എന്നചിത്രത്തില്‍ ദൃശ്യ സാങ്കേതികവിദ്യയെ മികവുറ്റ രീതിയില്‍ ഒരുക്കിയതിന് ആണ് അവാര്‍ഡിന് അര്‍ഹനായത്.തമിഴ് ഹിന്ദി മലയാളം ചിത്രങ്ങളിലായി സുമേഷ് ഇതിനോടകം എണ്‍പതോളം ചിത്രങ്ങളില്‍ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!