ഞങ്ങളെ എന്തുകൊണ്ട് ഒഴിവാക്കി ? ‘തനിമയില്ലാതെ’ ജനകീയ ഹോട്ടല്‍; വീട്ടമ്മമാര്‍ പ്രതിസന്ധിയില്‍
പൊതുജനങ്ങള്‍ക്ക് കൃത്യമായി ഭക്ഷണമെത്തിച്ച വെള്ളമുണ്ട തനിമ ഹോട്ടലിനെ ജനകീയ ഹോട്ടല്‍ സ്ഥാനത്തുനിന്നും നീക്കിയതായി വീട്ടമ്മമാര്‍. ഇതുവരെ ഭക്ഷണം കൊടുത്ത ഇനത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. 8/4 ടൗണില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന കുടുംബശ്രീയുടെ കീഴിലുള്ള ജനകീയ ഹോട്ടല്‍ നടത്തുന്ന വീട്ടമ്മമാരാണ്. ജില്ലാമിഷന്റെ സബ്‌സിഡിയോടെ പൊതുജനങ്ങള്‍ക്ക് 20 രൂപ തോതിലാണ് ലോക് ഡൗണ്‍ കാലത്ത് ഭക്ഷണം വിളമ്പിയിരുന്നത്.
കോവിഡ് ലോക് ഡൗണ്‍ കാലങ്ങളില്‍ ഭക്ഷണപ്പൊതികള്‍ ഇവര്‍ നല്‍കിയിരുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ. ഉദ്യോഗസ്ഥര്‍ മറ്റൊരു കുടുംബശ്രീ ഹോട്ടലിന് ഈ മാസം ഒന്നാം തീയതി മുതല്‍ ജനകീയ ഹോട്ടല്‍ നടത്താന്‍ അനുമതി നല്‍കി എന്നാണ് ഇവര്‍ പറയുന്നത്. മാര്‍ച്ച് മാസം വരെ ഇവെ ര തന്നെ തുടരാന്‍ അനുവദിക്കണം എന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദ്ദേശം പോലും കാറ്റില്‍പറത്തിയാണ് ഉദ്യോഗസ്ഥര്‍ ഇവരെ ഒഴിവാക്കിയത് എന്നും വീട്ടമ്മമാര്‍ പറയുന്നു.
ഭക്ഷണം നല്‍കിയ ഇനത്തില്‍ രണ്ടുലക്ഷത്തോളം രൂപ ഇവര്‍ക്ക് ലഭിക്കാനുണ്ട്. മറ്റൊരു ഹോട്ടലിന് ജനകീയ ഹോട്ടല്‍ നടത്താന്‍ അനുമതി ലഭിച്ചെങ്കിലും ജില്ലാ മിഷന്‍ അധികാരികളില്‍ നിന്നും അറിയിപ്പൊന്നും ലഭിക്കാത്തതിനാല്‍ 20 രൂപയ്ക്ക് തന്നെയാണ് ഇവര്‍ ഇപ്പോഴും ഭക്ഷണം നല്‍കുന്നത്. നഷ്ടം സഹിച്ചും പൊതുജനങ്ങള്‍ക്ക് ഭക്ഷണം വിളമ്പിയും ലോക് ഡൗണില്‍ കാലഘട്ടങ്ങളില്‍ കൃത്യമായി സേവനം നല്‍കിയ ഞങ്ങളെ എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്നാണ് ഇവര്‍ അധികൃതരുടെ മുന്‍പില്‍ വെക്കുന്ന ചോദ്യം. എന്നാല്‍ നടത്തിപ്പിലെ ചില ക്രമക്കേടുകള്‍ മനസ്സിലാക്കിയ തിനെത്തുടര്‍ന്നാണ് നിയമം കൃത്യമായി പാലിച്ചുകൊണ്ട് ടൗണില്‍ തന്നെ നല്ല നീ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കുടുംബശ്രീ ഹോട്ടലിന് ജനകീയ ഹോട്ടല്‍ നടത്താന്‍ അനുമതി നല്‍കിയത് എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.