71 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍
വിദേശമദ്യവുമായി യുവാവിനെ പിടികൂടി. അമ്പലവയലിലെ ആറാട്ടുപാറ ഭാഗത്ത് വിപിന്‍ നിവാസ് വീട്ടില്‍ ബബീഷിനെയാണ് അറസ്റ്റ് ചെയ്തത്. ന്യൂഇയര്‍- ക്രിസ്തുമസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അമ്പലവയല്‍ ഭാഗത്ത് ഡ്രൈഡേകളിലും മറ്റും അന്യസംസ്ഥാനത്തു നിന്നും മദ്യം കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ ജില്ലാ എക്‌സൈസ് സ്‌ക്വാഡ് അമ്പലവയല്‍, ആയിരംകൊല്ലി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 142 കുപ്പികളിലായി 71 ലിറ്റര്‍ പുതുച്ചേരി നിര്‍മ്മിത വിദേശമദ്യം പിടികൂടിയത്.
മദ്യം ഒളിപ്പിച്ച ഇയാളുടെ KL 73 5448 നമ്പര്‍ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ജില്ലാ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടിയിലുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവെന്റീവ് ഓഫീസര്‍ പിപി ശിവന്‍, സിഇഒമാരായ അനില്‍ എ, ജിതിന്‍ പിപി, അമല്‍ദേവ്, ഡബ്‌ള്യുസിഇഒ ജലജ. എംജെ ,രാജേഷ്. ആര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ വലയിലാക്കിയത്.